ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വ്യാഴം, 13 മെയ് 2021 (18:24 IST)
കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ ഉത്‌പാദിപ്പിക്കുന്ന ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കിൽ 50 ജീവനക്കാർക്ക് വൈറസ് ബാധ. കമ്പനി ജോയിന്റ് ഡയറക്‌ടർ സുചിത്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 
കൊവാക്‌സിന് ഉൽപാദനത്തിനെതിരെ കമ്പനിക്ക് നിരവധി ആരോപണങ്ങൾ നേരിടേണ്ടി വന്നുവെന്നും ക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചെന്നുമുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്. എന്നാൽ ലോക്ക്‌ഡൗൺ സാഹചര്യത്തിലും 24 മണിക്കൂറും വാക്‌സിൻ ഉത്‌പാദിപ്പിക്കുകയാണ് കമ്പനിയെന്നും സുചിത്ര ട്വീറ്റിൽ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍