കുവൈറ്റില്‍ ബസ്‌ മറിഞ്ഞ്‌ അഞ്ച് മരണം

Webdunia
ശനി, 27 സെപ്‌റ്റംബര്‍ 2014 (09:11 IST)
കുവൈറ്റില്‍ ബസ്‌ മറിഞ്ഞ്‌ അഞ്ച് മരണം. ഫഹാഹീല്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന കെജിഎല്‍ ബസാണ്‌ മറിഞ്ഞത്‌. അഞ്ചു പേരും സംഭവസ്‌ഥലത്ത്‌ വച്ച്‌ തന്നെ മരണമടഞ്ഞു. 10 പേര്‍ക്ക് പരുക്കേറ്റു. 
 
അപകടത്തില്‍പ്പെട്ട ബസില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. മലയാളികളും ഉള്‍പ്പെട്ടതായി സംശയമുണ്ട്. 
 
ഓട്ടത്തിനിടെ ബസിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. പുറത്തേക്ക്‌ തെറിച്ച്‌ വീണ യാത്രക്കാരുടെ പുറത്തേക്ക്‌ ബസ്‌ മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റവരെ ആദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.