താജ്‌മഹലിൽ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ

Webdunia
ചൊവ്വ, 5 ജനുവരി 2021 (16:09 IST)
താജ്‌മഹലിന് മുൻപിൽ കാവിക്കൊടി വീശുകയും ശിവ സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്ത നാല് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ അറസ്റ്റിൽ. താജ്മഹൽ പരിസരത്ത് മതപരമോ മറ്റുപ്രചാരണ പരിപാടികൾക്കോ അനുമതിയില്ലാത്തതിനാൽ കാവിക്കൊടി വീശിയ സംഭവം സുരക്ഷാലംഘനമായാണ് കണക്കാക്കുന്നത്.
 
തിങ്കളാഴ്‌ച്ചയായിരുന്നു സംഭവം.ഹിന്ദു ജാഗരൺ മഞ്ച് ജില്ലാ പ്രസിഡന്റ് ഗൗരവ് താക്കൂർ ഉൾപ്പെടെയുള്ള നാല് യുവാക്കളാണ് അറസ്റ്റിലായത്.താജ്മഹൽ യഥാർഥത്തിൽ  ശിവ ക്ഷേത്രമാണെന്ന അവകാശവാദമുയർത്തിയാണ് പ്രതികൾ കൊടി വീശിയത്. കോവിഡ് സാഹചര്യത്തിൽ താജ്മഹലിലേക്കെത്തുന്ന സന്ദർശകരെ ദേഹപരിശോധന നടത്താറില്ല. അതുകൊണ്ടാണ് യുവാക്കൾക്ക് കാവിക്കൊടിയുമായി പ്രവേശിക്കാൻ സാധിച്ചതെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലും താജ്മഹലിനുള്ളിൽ പ്രവേശിച്ച്ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ കാവിക്കൊടി ഉയർത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article