ട്രെയിൽ യാത്രകളിൽ സ്‌ത്രീകളെ ശല്യം ചെയ്‌താൽ മൂന്ന് വർഷം വരെ തടവുശിക്ഷ

തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (10:15 IST)
ട്രെയിനിൽ സ്‌ത്രീകളെ ശല്യം ചെയ്‌താൽ ഇനി മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകണമെന്ന നിർദ്ദേശവുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). ട്രെയിൻ യാത്രയ്‌ക്കിടെ സ്‌ത്രീകൾക്കെതിരെ അക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊറ്റു നടപടിയുടെ നിർദ്ദേശം.
 
റെയിൽവേ നിയമം ഈവിധം ഭേദഗതി ചെയ്താൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലേതിനെക്കാൾ കടുത്ത ശിക്ഷയാവും ഇത്. സമീപവർഷങ്ങളിലെ കണക്കനുസരിച്ചു ട്രെയിനിനുള്ളിൽ സ്ത്രീകൾക്കെതിരായ അക്രമ കേസുകളിൽ 35 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്.
 
അതേസമയം, സ്‌ത്രീകളുടെ കംപാർട്ടുമെന്റിൽ യാത്ര ചെയ്യുന്ന പുരുഷന്മാരിൽ നിന്ന് ഈടക്കുന്ന പിഴ 500 രൂപയിൽ നിന്ന് 1000ലേക്ക് മാറ്റണമെന്നും നിർദ്ദേശമുണ്ട്. ഒപ്പം, പൊലീസിന്റെ സഹായം ലഭിക്കുംവരെ പ്രതിയെ തടഞ്ഞുവയ്ക്കുന്ന സ്ത്രീകൾക്ക് നിയമസംരക്ഷണം നൽകാനും ആർപിഎഫ് നിർദ്ദേശിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍