കോടാട് സ്വദേശിയായ അജയിന്‍റെയും ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലക്കാരിയായ ഇന്ദ്രജയുടെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന് ശേഷം വരന്‍റെ വീട്ടില്‍ വിരുന്ന് സല്‍ക്കാരം നടക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഗ്രാമത്തിലൂടെ വരനെയും വധുവിനെയും ഘോഷയാത്രയായി എത്തിച്ച് സ്വീകരണം നല്‍കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കും. ഇക്കാര്യത്തില്‍ വധുവിന്‍റെയും വരന്‍റെയും ബന്ധുക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.