മൂന്ന് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 3.92 ലക്ഷം പേർ, പകുതിയും അമേരിക്കയിലേക്ക്

ബുധന്‍, 20 ജൂലൈ 2022 (19:32 IST)
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3.92 ലക്ഷം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ പാർലെമെൻ്റിൽ അറിയിച്ചു. ഇന്ത്യക്കാർ സ്ഥിരതാമസമാക്കിയ 103 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ തിരെഞ്ഞെടുത്തത് അമേരിക്കയെയാണ്.
 
2021ൽ മാത്രം 1.63 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇതിൽ 78,000 പേരും തിരെഞ്ഞെടുത്തത് അമേരിക്കയാണ്. 2019ൽ 1.44 ലക്ഷം പേരും 2020ൽ 85,256 പേരുമാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍