ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ചു, രാജസ്ഥാനിൽ വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി

അഭിറാം മനോഹർ

ശനി, 15 മാര്‍ച്ച് 2025 (11:09 IST)
ഹോളി ആഘോഷത്തിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസയില്‍ 25കാരനായ ഹന്‍സ് രാജ് മീണയായി ദാരുണമായി കൊല്ലപ്പെട്ടത്. ലൈബ്രറിയില്‍ പഠിചുകൊണ്ടിരുന്ന ഹന്‍സ് രാജ് മീണ ചായം പുരട്ടാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ ചേര്‍ന്ന് ചവിട്ടുകയും ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ഈ മര്‍ദ്ദനത്തില്‍ ഹന്‍സ് രാജ് കൊല്ലപ്പെട്ടു.
 
സംഭവത്തില്‍ ഹന്‍സ് രാജിന്റെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചു. വിദ്യാര്‍ഥിയുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍