അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; യുപിയില്‍ ഏഴ് ഘട്ടമായി വോട്ടെടുപ്പ് - ഫലപ്രഖ്യാപനം മാർച്ച് 11ന്

ബുധന്‍, 4 ജനുവരി 2017 (13:31 IST)
അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദിയാണ് ഡൽഹിയിൽ പ്രഖ്യാപനം നടത്തിയത്.

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലാണ് രാജ്യം ഉറ്റുനോക്കുന്ന ജനവിധി നടക്കാൻ പോകുന്നത്. ഫെബ്രുവരി നാലിനാണ് വോട്ടെടുപ്പ് തുടങ്ങുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11 ന്​ പ്രഖ്യാപിക്കും.

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.

രാജ്യത്തെ ഏറ്റവും അധികം നിയമസഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11, 15,19, 23, 27, മാർച്ച്​ 4​, 8​ തീയതികളിലായാണ് ഇവിടെ പോളിംഗ് നടക്കുക. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനാണ്​ വോട്ടെടുപ്പ്. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15ന് വോട്ടെടുപ്പ് നടക്കും. മണിപ്പൂരിൽ രണ്ടുഘട്ടമായാണ് ജനവിധി. മാർച്ച് നാലിന് ആദ്യഘട്ടവും മാർച്ച് എട്ടിന് രണ്ടാഘട്ടവും നടക്കും.

വെബ്ദുനിയ വായിക്കുക