20 തെലുങ്കാന എംഎല്‍എമാര്‍ക്ക്‌ സസ്പെന്‍ഷന്‍

തിങ്കള്‍, 17 ജൂണ്‍ 2013 (20:47 IST)
PRO
PRO
20 തെലുങ്കാന എംഎല്‍എമാരെ രണ്ടു ദിവസത്തെക്ക് സസ്പെന്‍ഡു ചെയ്തു. തെലുങ്കാന പ്രശ്നത്തില്‍ നിയമസഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തിയതിനാണ് എം‌എല്‍‌എമാരെ സസ്പെന്‍ഡ് ചെയ്തത്. തെലുങ്കാന പ്രശ്‌നം ഉന്നയിച്ചു കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുണ്ടാക്കിയ ബഹളം കാരണം സഭാനടപടികള്‍ ഒരു മണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

സ്പീക്കര്‍ നദേണ്ടലാ മനോഹര്‍ സമ്മേളനം തുടരാന്‍ സഹകരിക്കണമെന്ന്‌ അവിശ്യപ്പെട്ടുകൊണ്ട് മുന്നറിയിപ്പു നല്‍കിയെങ്കിലും സഭാംഗങ്ങള്‍ ബഹളം തുടരുകയായിരുന്നു. ബഹളമുണ്ടാക്കിയ 16 ടിആര്‍എസ്‌ എംഎല്‍മാരെയും 3 ബിജെപി എംഎല്‍എമാരെയും ഒരു സ്വതന്ത്ര എംഎല്‍എയുമാണ് സസ്പെന്‍ഡ്‌ ചെയ്തിരിക്കുന്നത്.

ഇവരെ സസ്പെന്‍ഡ്‌ ചെയ്യണമെന്നു ധനകാര്യ മന്ത്രി രാമനാരായണ റെഡ്ഢി അവശ്യപ്പെട്ടിരുന്നു. സസ്പെന്‍ഡ്‌ ചെയ്യപ്പെട്ട എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെയും തെലുങ്കാന പ്രശ്നത്തിലും മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സഭ വിട്ടു പോയത്‌.

വെബ്ദുനിയ വായിക്കുക