മുംബൈയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള 2 കോൾ സെൻ്ററുകളാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 17 സ്ത്രീകളെയും സ്ഥാപനം നടത്തിപ്പുകാരെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തിൽ കോളേജ് വിദ്യാർഥിനികൾ അടക്കം അടങ്ങുന്നതായി മുംബൈ പോലീസ് അറിയിച്ചു. കോൾ സെൻ്ററുകൾക്ക് അവരുടേതായ മൊബൈൽ ആപ്പുകളുണ്ട്. ഈ ആപ്പുകളിൽ രജിസ്റ്റർ ചെയ്ത ഇടപാടുകാർക്കാണ് വീഡിയോ കോൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നത്.
അനേകം മുറികളിലായാണ് സ്ത്രീകളെ ഇരുത്തുന്നത്. വിളിക്കുന്നവർക്ക് അവർ നൽകുന്ന തുകയ്ക്ക് അനുസരിച്ചുള്ള സേവനം വീഡിയോ കോളിലൂടെ നൽകും. 270 രൂപ മുതൽ 10,000 രൂപ വരെയാണ് ഇവർ ഇടപാടുകാരിൽ നിന്നും ഈടാക്കിയിരുന്നത്. വിളിക്കുന്ന ഇടപാടുകാരുമായി ഈ സ്ത്രീകൾ ലൈംഗിക കാര്യങ്ങൾ സംസാരിക്കും. കാശ് നൽകുന്നതിനനുസരിച്ച് നഗ്നത പ്രദർശിപ്പിക്കും. ഇങ്ങനെ ഫോൺ ചെയ്യുന്നവരിൽ നിന്ന് മൊബൈൽ ആപ്പ് വഴിയാണ് പണം വാങ്ങുന്നത്. ഇത്തരം വീഡിയോ കോളുകൾ സംഘം റെക്കോർഡ് ചെയ്തുവെയ്ക്കുകയും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും.