2 ജി കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ മൊഴിയെടുത്തു. കലൈഞ്ജര്‍ ടിവിയുടെ ഡയറക്ടര്‍ എന്ന നിലയില്‍ 2ജി കേസിലെ പ്രധാന സാക്ഷിയാണ് ദയാലു അമ്മാള്‍
സാക്ഷി മൊഴിയെടുക്കുന്നതിനോട് അനുബന്ധിച്ച് വീടിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കിയിരുന്നു. കേസില്‍ കുറ്റാരോപിതരായ 17 പേരും ഇവിടെയെത്താന്‍ ഉത്തരവിട്ടിരുന്നു. ദയാലു അമ്മാളിന്റെ മകള്‍ കനിമൊഴി, കലൈഞ്ജര്‍ ടിവിയുടെ എം.ഡി ശരത്കുമാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ രാവിലെ വീട്ടിലെത്തിയിരുന്നു.