പിടികൂടിയ 60 വിദേശികളില്‍ 17പേര്‍ ജനല്‍ തകര്‍ത്ത് രക്ഷപ്പെട്ടു; തിരച്ചില്‍ ആരംഭിച്ച് പൊലീസ്

Webdunia
ശനി, 13 ജൂലൈ 2019 (18:47 IST)
ഉത്തര്‍‌പ്രദേശ് പൊലീസ് പിടികൂടിയ 60 വിദേശികളില്‍ 17 പേര്‍ രക്ഷപ്പെട്ടു. സര്‍ജാപൂരിലെ പൊലീസ് കെട്ടിടത്തിന്റെ ജനല്‍ തകര്‍ത്താണ് രക്ഷപ്പെടല്‍. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

അനധികൃത രേഖകളുമായി രാജ്യത്ത് തങ്ങിയവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. വ്യാഴാഴ്‌ച രാത്രിയില്‍ ഇവര്‍ കെട്ടിടത്തിലെ കുളിമുറിയുടെ ജനല്‍ തകര്‍ത്ത് പുറത്ത് എത്തി. ഇവര്‍ക്കൊപ്പം സ്‌ത്രീകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള  60 വിദേശികളെയാണ് കഴിഞ്ഞ ദിവസം കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടും വിസയുമായി പിടികൂടിയത്. ഇതില്‍ ഇരുപത്തിയെട്ട് പേര്‍ സ്ത്രീകളാണ്. യഥാര്‍ഥ യാത്രാരേഖകള്‍ ഹാജരാക്കിയ 12 പേരെ പൊലീസ് വിട്ടയച്ചു.

നൈജീരിയ, കെനിയ, ടാന്‍സാനിയ, സാംബിയ, ഐവറി കോസ്റ്റ്, അംഗോള തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 222 ബിയര്‍ കുപ്പികള്‍, മൂന്നര കിലോ ഗ്രാം കഞ്ചാവ്, ആറ് ലാപ്ടോപ്പുകള്‍, 114 സിംകാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article