പിതാവിന്റെ മുന്നില്‍ വെച്ച് 17 കാരനെ കുത്തിക്കൊന്നു; അജ്ഞാത സംഘത്തിന് പിന്നാലെ പൊലീസ്

Webdunia
ശനി, 13 ജൂലൈ 2019 (17:00 IST)
പിതാവ് നോക്കിനില്‍ക്കെ അജ്ഞാത സംഘം മകനെ കുത്തിക്കൊന്നു. ന്യൂഡല്‍ഹി രോഹിണിയിലെ മീർ വിഹാറിൽ വ്യാഴാഴ്ച അർധരാത്രിയാണ് സംഭവം. മീർ വിഹാർ നിവാസിയായ ഷംസീർ ആലം (17) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പച്ചക്കറിക്കച്ചവടം നടത്തുന്ന പിതാവ് സലീമിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു ആലം. ഈ സമയത്ത് എത്തിയ അഞ്ജാത സംഘം ഇവരെ ആക്രമിച്ചു. മര്‍ദ്ദനത്തിനിടെ ഇവരെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി.

ആക്രമിക്കരുതെന്ന് സലീം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മര്‍ദ്ദനത്തിനിടെ സംഘത്തിലൊരാള്‍ ആലമിനെ കുത്തി പരുക്കേല്‍‌പ്പിച്ചു. അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ആലമിനെ പിതാവ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലയ്‌ക്ക് കാരണം വ്യക്തിവൈര്യമാകാം എന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article