ആണവകരാറുമായി മുന്നോട്ടു പോവാന്‍ വഴിയന്വേഷിക്കുന്ന യുപിഎ സര്‍ക്കാരിന് ആണവ ശാസ്ത്രജ്ഞരുടെ അഭിപ്രായവും വിഘാതമാവുന്നു. സര്‍ക്കാര്‍ അന്താരാഷ്ട്ര ആണവ സമിതിയുമായി കരാറിലെത്തുന്നതിനെ രാജ്യത്തെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞര്‍ എതിര്‍ത്തു.
അന്താരാഷ്ട്ര ആണവ ഏജസിയുമായി സുരക്ഷാ മാനദണ്ഡ കരാര്‍ ഒപ്പിടുന്നതിനു മുമ്പ് അതിനെകുറിച്ച് ആഭ്യന്തരമായി ചര്‍ച്ചചെയ്യണം. കുറഞ്ഞ പക്ഷം യുപിഎ-ഇടത് സമിതിയിലെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആണവശാസ്ത്രജ്ഞര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ആണവോര്‍ജ്ജ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ പികെ അയ്യങ്കാര്‍, ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡ് എ ഗോപാലകൃഷ്ണന്‍, ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്‍റര്‍ മുന്‍ മേധാവി എ എന്‍ പ്രസാദ് എന്നിവരാണ് ആണവ സുരക്ഷാ കരാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാത്ത വിദഗ്ധരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ആണവ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച യുപിഎ-ഇടത് ആണവ സമിതില്‍ വിശദവിവരങ്ങള്‍ നല്‍കാതെ കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നത് ശാസ്ത്രജ്ഞരില്‍ ആശങ്കയുണര്‍ത്തുന്നു എന്നും ഇവരുടെ പ്രസ്താവനയില്‍ പറയുന്നു.