പന്ത്രണ്ട് വയസ്സ് പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 68 -കാരനായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ബാംഗ്ലൂര്‍ ദൂരവാണി നഗറിലുള്ള സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ക്രിഷ്ണമൂര്‍ത്തിയാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്. ഏറെ നാളായി അധ്യാപകന് തന്നോട് മോശമായി പെരുമാറുകയാണെന്ന് പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചു.
സംഭവമറിഞ്ഞ് നിരവധി രക്ഷിതാക്കള്‍ സ്കൂളിലെത്തി ബഹളംവച്ചു. ഇവര്‍ സ്കൂളിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.
എന്നാല്‍ സ്കൂളിന്റെ പേര് കളങ്കപ്പെടുത്താന്‍ ആരോ മനപൂര്‍വ്വം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണെന്ന് സ്കൂള്‍ അധികൃതര്‍ ആരോപിച്ചു.