പട്‌നായിക്കും 25 ശിക്ഷ്യന്‍മാരും ചേര്‍ന്ന് ജൂലൈ ഒന്ന് മുതലാണ് രഥങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചത്. 800 ബാഗ് മണല്‍ ഉപയോഗിച്ച് 20 മണിക്കൂര്‍കൊണ്ടാണ് രഥങ്ങള്‍ നിര്‍മ്മിച്ചത്. ഒഡിഷ ടൂറിസം കള്‍ചറല്‍ വകുപ്പ് മന്ത്രി അശോക് ചന്ദ്ര പാണ്ഡയാണ് രഥ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. സംഘത്തെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.