1.85 കോടിയുടെ സ്വർണ വിവാഹ വസ്ത്രം, മരുമകന് റോള്‍സ് റോയ്‌സ് കാര്‍; ഹമ്പമ്പോ..എന്തൊരു കല്യാണം!

ശനി, 10 ജൂണ്‍ 2017 (11:39 IST)
വിവാഹത്തിന് ഒഴുക്കിയ പണത്തിന്റെ വലുപ്പം കേട്ട് അടുത്തിടെ കണ്ണുതള്ളിയത് ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിനായി 500 കോടി ചിലവിട്ടതായിരുന്നു.  എന്നാല്‍ കര്‍ണാടകയിലെ ആ ആഡംബര വിവാഹത്തിന് പിന്നാലെയാണ് ചെന്നൈയിലും പണമെറിഞ്ഞ് ഒരു വന്‍ കല്യാണം നടന്നിരിക്കുകയാണ്.
 
ചെന്നൈയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ശരവണ സ്റ്റോര്‍സിന്റെ ഉടമയാണ് അരുണ്‍ ശരവണന്‍. അരുണ്‍ ശരവണന്‍ മകളുടെ വിവാഹമാണ് കോടികള്‍ ചിലവാക്കി നടത്തിയിരിക്കുന്നത്.  ഇതില്‍ സിനിമാ താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും അടക്കം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. 
 
കല്ല്യാണത്തില്‍ 1.85 കോടി രൂപ വിലവരുന്ന വിവാഹ വസ്ത്രമാണ് വധു അണിഞ്ഞത്. പൂര്‍ണമായും സ്വര്‍ണത്തില്‍ തീര്‍ത്ത വിവാഹ വേഷത്തിലെ അമൂല്യമായ ഡയമണ്ടുകളും തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. കുടാതെ മരുമകന് അമ്മായി അച്ഛന്റെ വക കോടികളുടെ സമ്മാനമായ റോള്‍സ് റോയ്‌സ് കാറാണ് കിട്ടിയത്.

വെബ്ദുനിയ വായിക്കുക