തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 186 കോടി രൂപ വിലമതിക്കുന്ന 769 സ്വര്‍ണക്കുടങ്ങള്‍ കാണാതായെന്ന് സ്‌പെഷല്‍ ഓഡിറ്ററായ മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് സുപ്രിം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഖിലേന്ത്യാ സര്‍വ്വീസില്‍ നിന്ന് സെക്രട്ടറി റാങ്കില്‍ വിമരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഏഴംഗ ഭരണ സമിതി രൂപീകരണമെന്ന് വിനോദ് റായ് ശുപാര്‍ശ ചെയ്തു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ക്ഷേത്ര ഭരണത്തിലെ വന്‍ ക്രമക്കേടുകളിലേക്കു വിരല്‍ ചൂണ്ടുന്ന കണ്ടെത്തലുകളാണുണ്ടായിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ബി നിലവറ തുറക്കുന്നതിനം കുറിച്ച് സുപ്രിം കോടതി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. പക്ഷെ 1990 ജൂലൈ മുതല്‍ 2002 ഡിസംബര്‍ വരെ ബി നിലവറ ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ടെന്നാണ് വിനോദ് റായ് യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഓഡിറ്റ് സംഘത്തിന്റെ കണ്ടെത്തല്‍.
നിലവറയില്‍ നിന്നും ഏതാണ്ട് 14 ലക്ഷം രൂപ വിലമതിക്കുന്ന 35 കിലോ വെള്ളിക്കട്ട കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു സ്വര്‍ണക്കുടത്തിന്‍മേല്‍ 1988 എന്നു നമ്പര്‍ കണ്ടതിനാലാണ്, കുറഞ്ഞത് 1988 സ്വര്‍ണക്കുടങ്ങളെങ്കിലും നിലവറകളിലുണ്ടായിരുന്നുവെന്ന് സമിതി അനുമാനിക്കുന്നത്. ആഭരണങ്ങളുണ്ടാക്കാന്‍ 822 കുടങ്ങള്‍ ഉരുക്കിയെന്നാണ് കണക്ക്. മൊത്തം 1988 എണ്ണമുണ്ടെങ്കില്‍, ഉരുക്കാനെടുത്തവയൊഴികെ 1166 എണ്ണം ബാക്കിയുണ്ടാവണം. എന്നാല്‍, ബാക്കിയുള്ളത്.
ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കണക്കെടുപ്പ് സമിതിയെ നിയോഗിച്ചത്. കേസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അവസാനം പരിഗണിച്ചത്. കേസ് ഉടനെ പരിഗണിക്കണമെന്ന് രാജകുടുംബം കഴിഞ്ഞ മാസം 29ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് നേരത്തെ പരിഗണിച്ച ബെഞ്ചില്‍ തനിക്കൊപ്പമുണ്ടായിരുന്ന ജസ്റ്റിസ് അനില്‍ ആര്‍ ദവെയുമായി ആലോചിച്ചു തീയതി തീരുമാനിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ വ്യക്തമാക്കിയത്.