‘ഹൈന്ദവതയ്ക്കായി ജയിലില്‍ പോകാം’

ശനി, 9 ഫെബ്രുവരി 2013 (19:39 IST)
PRO
PRO
ഹൈന്ദവതയ്ക്കായി ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ഹിന്ദുത്വത്തിനു വേണ്ടി എന്തുചെയ്യാനും തയ്യാറാണെന്നും രാജ്യതാല്പര്യം സംരക്ഷിക്കുന്നതിന് എന്തെങ്കിലും പറഞ്ഞാൽ അത് കുറ്റവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്താല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും ഒവൈസിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതില്‍ കുറ്റകരമായി ഒന്നുമില്ലെന്നും മഹാരാഷ്ട്രയിൽനിന്നുള്ള വി എച്ച് പി നേതാവ് വെങ്കടേഷ് അബ്ഡിയോ പറഞ്ഞു.

ജനുവരി 22 ന് മഹാരാഷ്ട്രയിലെ ഭോക്കർ പട്ടണത്തിൽ നടന്ന ഒരു പൊതുയോഗത്തിലാണ് തൊഗാഡിയ അക്ബറുദ്ദിന്‍ ഒവൈസിക്കെതിരെ ആഞ്ഞടിച്ചത്.

വെബ്ദുനിയ വായിക്കുക