‘സ്വപ്ന’ഖനനം നിര്‍ത്തി; 1000 ടണ്ണിന് കുഴിച്ചിട്ട് ഒരു തരി സ്വര്‍ണം പോലും കിട്ടിയില്ല!
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (19:38 IST)
PRO
PRO
യുപിയിലെ ഉന്നാവോജില്ലയില്‍ സ്വര്‍ണ നിക്ഷേപം തേടി ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തിവന്ന ഖനനം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകള്‍ . രാജാ രാം ബുക്‌സ് സിംഗിന്റെ കോട്ടയില്‍ 1000 ടണ്‍ സ്വര്‍ണം മറഞ്ഞുകിടക്കുന്നു എന്ന് ഒരു സന്ന്യാസി സ്വപ്‌നം കണ്ടതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ 18 മുതലായിരുന്നു ഖനനം ആരംഭിച്ചത്.
ഇത്രയും ദിവസം ഖനനം നടത്തിയപ്പോള്‍ ബുദ്ധകാലഘട്ടത്തിലെ ചില മണ്‍പാത്രങ്ങള്‍ മാത്രമായിരുന്നു ലഭിച്ചത്. ശോഭന്‍ സര്‍ക്കാര്‍ എന്ന ഹിന്ദു സന്ന്യാസിയുടെ സ്വപ്‌നദര്‍ശനത്തെ അടിസ്‌ഥാനമാക്കി കേന്ദ്രമന്ത്രി ചരണ്‍ ദാസ് മഹന്ദിന്റെ നിര്‍ദേശപ്രകാരമാണ് നിധിവേട്ടയ്‌ക്ക് അരങ്ങൊരുങ്ങിയത്.
ബ്രിട്ടീഷുകാര്‍ക്കെതിരെയുളള പോരാട്ടത്തില്‍ രക്‌തസാക്ഷിത്വം വഹിച്ച രാജ റാവു രാം ബുക്‌സ് സിംഗ് ആണ് തനിക്ക് സ്വപ്‌നദര്‍ശനം നല്‍കിയതെന്നാണ് ശോഭന്‍ സര്‍ക്കാര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവൊ ജില്ലയിലുളള ദോന്ദിയ ഖേഡ ഗ്രാമത്തിലായിരുന്നു നിധിവേട്ട.