‘പാക് സൈബര്‍ ആര്‍മിയെ‘ത്തേടി സി ബി ഐ

ചൊവ്വ, 5 ഏപ്രില്‍ 2011 (18:08 IST)
PRO
PRO
സി ബി ഐയുടെ വെബ്സൈറ്റ് തകര്‍ത്ത 'പാകിസ്ഥാന്‍ സൈബര്‍ ആര്‍മി' യെ കണ്ടെത്താനുള്ള അന്വേഷണം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വിശദമായ അന്വേഷണത്തിനായി സി ബി ഐയുടെ പ്രത്യേക സംഘത്തെ അങ്ങോട്ട് അയക്കാനും ധാരണയായി. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ അനുമതി തേടി സി ബി ഐ കോടതിയെ സമീപിച്ചു.

വെബ്സൈറ്റ് തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറുകളുടെ ഐ പി അഡ്രസ് സി ബി ഐ കണ്ടെത്തിക്കഴിഞ്ഞു. ഇതില്‍ ഒരെണ്ണം ആമസോണ്‍ കമ്പനിയുടെ വെബ് സര്‍വീസാണെന്നും ബോധ്യമായിട്ടുണ്ട്. കമ്പ്യൂട്ടറുകളില്‍ ഒരെണ്ണം അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നിന്നാണെന്നും കണ്ടെത്താനായി.

2010 ഡിസംബര്‍ മൂന്നിനാണ് സി ബി ഐ വെബ്സൈറ്റ് തകര്‍ക്കപ്പെട്ടത്. പാക് സൈബര്‍ ആര്‍മി എന്നാണ് അക്രമികള്‍ സ്വയം വിശേഷിപ്പിച്ചത്. തുടര്‍ന്ന് ജനുവരിയിലാണ് വെബ്സൈറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. അക്രമികള്‍ക്കെതിരെ ഐ ടി ആക്‍ടിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക