‘ആള്‍ദൈവം‘ ആശ്രം ബാപ്പുവിനെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡീപ്പിച്ചതിനു കേസ്
ബുധന്‍, 21 ഓഗസ്റ്റ് 2013 (13:42 IST)
PRO
സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശ്രം ബാപ്പുവിനെതിരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് കേസെടുത്തെന്നു റിപ്പോര്‍ട്ട്. ബാപ്പുവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ താമസിച്ചിരുന്ന പതിനാറുകാരിയാണ് പരാതി നല്‍കിയത്.
ഡല്‍ഹി കമലാമാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ അടിസ്ഥാനത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി കൂട്ടബലാസ്തംഗവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലൂടെ അടുത്തിടെ വിവാദത്തിലായ ആശ്രം ബാപ്പുവിനെതിരെ ഡല്‍ഹി മുസാഫര്‍പുര്‍ പൊലീസ് കേസെടുത്തിരുന്നു.
അഞ്ചോ ആറോ പേര്‍ മാത്രമല്ല കുറ്റക്കാര്‍. ബലാത്സംഗം ചെയ്തവരെ പോലെ തന്നെ അതിന്റെ ഇരയും കുറ്റക്കാരിയാണ്. അതിക്രമം ചെയ്‌തവരെ ‘സഹോദരരേ‘ എന്ന് വിളിച്ച് ആക്രമിക്കരുത് എന്ന് അപേക്ഷിക്കണമായിരുന്നു. ഇങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ പെണ്‍കുട്ടിയുടെ അഭിമാനവും ജീവനും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും.
ഒരു കൈ മാത്രം ഉപയോഗിച്ച് കൊട്ടാന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ആശ്രം ബാപ്പു പറഞ്ഞു. ആണ്‍ സുഹൃത്തിനൊപ്പം സിനിമ കണ്ടിറങ്ങിയ ശേഷം ബസില്‍ കയറാന്‍ പാടില്ലായിരുന്നുവെന്നും ആശ്രം ബാപ്പു പറഞ്ഞത് വന്‍ വിവാദത്തിനു കാരണമായിരുന്നു.