‘അവസരം‘ കിട്ടിയാല്‍ ത്രിവേദി യാത്രാ നിരക്ക് കൂട്ടും!
വെള്ളി, 23 മാര്‍ച്ച് 2012 (09:31 IST)
PTI
PTI
എല്ലാം കാലം തെളിയിക്കും എന്ന ശുഭാപ്തിവിശ്വാസത്തിലാണ് മുന്‍ റയില്‍വെ മന്ത്രി ദിനേശ് ത്രിവേദി. റയില്‍വെയെക്കുറിച്ച് ഓര്‍ത്ത് തനിക്ക് സങ്കടമുണ്ട്. എന്താണ് താന്‍ ചെയ്ത കുറ്റമെന്ന് മനസ്സിലാകുന്നില്ലെന്നും ത്രിവേദി പറഞ്ഞു.
ബജറ്റിലെ വര്‍ധിപ്പിച്ച യാത്രാ നിരക്കുകള്‍ പുതിയ റയില്‍ മന്ത്രി മുകുള്‍ റോയ് പിന്‍വലിച്ചത് അംഗീകരിക്കാനാകില്ല എന്നാണ് ത്രിവേദി പ്രതികരിച്ചത്. യാത്രക്കാര്‍ പോലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ത്രിവേദി ചൂണ്ടിക്കാട്ടുന്നത്. ഫസ്റ്റ് എസി, സെക്കന്‍ഡ് എസി എന്നിവയിലെ വര്‍ധന ഒഴിച്ച് ബാക്കിയുള്ള നിരക്ക് വര്‍ധനകള്‍ പിന്‍വലിച്ചതായി മുകുള്‍ റോയ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
അതേസമയം ഇനിയൊരു അവസരം ലഭിച്ചാല്‍ മാര്‍ച്ച് 14-ന് അവതരിപ്പിച്ച അതേ ബജറ്റ് തന്നെയായിരിക്കും താന്‍ അവതരിപ്പിക്കുകയെന്നും ത്രിവേദി വ്യക്തമാക്കി. ബജറ്റിനായി ഒമ്പത് മാസത്തെ തയ്യാറെടുപ്പുകളാണ് താന്‍ നടത്തിയത്. റയില്‍വെയ്ക്ക് വേണ്ടി ചെയ്യാവുന്നത് താന്‍ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Former railway minister Dinesh Trivedi on Thursday slammed the passenger fare hike rollback effected by his successor Mukul Roy. Trivedi said that rollback at the cost of passenger safety is hardly a prudent step.