ഹൈദരാബാദ് സ്ഫോടനം: അഫ്സല്‍ ഗുരുവിന്റെയും കസബിന്റെയും വധശിക്ഷയുടെ പ്രതികാരം!

തിങ്കള്‍, 25 ഫെബ്രുവരി 2013 (13:44 IST)
PRO
PRO
16 പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് ഇരട്ടസ്ഫോടനം അഫ്സല്‍ ഗുരുവിന്റെയും അജ്മല്‍ കസബിന്റെയും വധശിക്ഷ നടപ്പാക്കിയതിനോടുള്ള പ്രതികാരമാവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. അഫ്സലിന്റെയും കസബിന്റെയും ശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ തീവ്രവാദ സംഘടനകളില്‍നിന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ രാജ്യം മുഴുവന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു.

2012 നവംബറില്‍ പൂണെ ജയിലിലാണ് കസബിനെ തൂക്കിലേറ്റിയത്. ഫെബ്രുവരി ഒമ്പതിന് തീഹാര്‍ ജയിലിലായിരുന്നു അഫസലിന്റെ ശിക്ഷ നടപ്പാക്കിയത്. അതീവരഹസ്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇരുവരെയും തൂക്കിലേറ്റിയത്.

സ്ഫോടനങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍തന്നെ പിടികൂടും. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളില്‍ വിദഗ്ധ പരിശോധന നടത്തിവരികയാണ്. ഇതിന്റെഫലങ്ങള്‍ ലഭിച്ചാലുടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ഷിന്‍ഡെ പറഞ്ഞു.

ദേശീയ ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇതിനെ എതിര്‍ക്കുകയാണെന്നും ഷിന്‍ഡെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക