ഹേമമാലിനിയുടെ വീട്ടില്‍ പുള്ളിപ്പുലി!

വെള്ളി, 27 മെയ് 2011 (11:55 IST)
PTI
ബോളിവുഡ് നടിയും എം‌പിയുമായ ഹേമമാലിനിയുടെ മുംബൈയിലെ വസതിയില്‍ ക്ഷണിക്കാതെ ഒരു അതിഥിയെത്തി, മറ്റാരുമല്ല ഒരു പുള്ളിപ്പുലി! മുംബൈയിലെ മലാഡിലുള്ള നടിയുടെ ബംഗ്ലാവിലാണ് പുള്ളിപ്പുലി കയറിയത്.

എന്തായാലും ക്ഷണിക്കപ്പെടാത്ത അതിഥി സന്ദര്‍ശനം നടത്തിയ സമയത്ത് ഹേമമാലിനി വീട്ടിലുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് മലാഡിലെ ദിന്ദോഷിയിലുള്ള നടിയുടെ വസതിയിലേക്ക് വനപാലകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

പുള്ളിപ്പുലി എങ്ങനെ ഇവിടെയെത്തി എന്ന് സംസ്ഥാന വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായി വകുപ്പ് മന്ത്രി പതംഗറാവു കദം അറിയിച്ചു. പുള്ളിപ്പുലിക്ക് പരുക്കൊന്നും വരാതെ പുറത്താക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കട്ടെ എന്നാണ് ഹേമമാലിനി സംഭവത്തോട് പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക