ഹീറോ ന്യൂജനറേഷന്‍ കള്ളനായി; ഒടുവില്‍ കഥ തീര്‍ന്നത് അറസ്റ്റിലും

വ്യാഴം, 18 ജൂലൈ 2013 (12:01 IST)
PRO
ഒടുവില്‍ ഹീറോ ന്യൂജനറേഷന്‍ കള്ളനായി, അവസാനം പൊലീസും പിടിച്ചു. പ്രമുഖ ബോജ്പുരി യുവ നടന്‍ ഇര്‍ഫാന്‍ ഖാനെയും സുഹൃത്തിനെയും മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാറിലെ ചപ്രയില്‍ നിന്നാണ് ഇര്‍ഫാന്‍ ഖാനെയും സുഹൃത്ത് സഞ്ജയ് യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ബോജ്പുരി നടനായ ഇര്‍ഫാന്‍ ഖാനും സുഹൃത്ത് സഞ്ജയും ചേര്‍ന്ന് ചെക്ക് ബുക്കുകള്‍, ബില്ല് ബുക്കുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ മോഷ്ടിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ചെയ്തത്.

ഇതിനിടയില്‍ അമ്പോളിയിലെ പ്രമുഖ ബിസിനസുകാരന്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് മോഷണം പോയെന്നും കള്ളന്മാര്‍ ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരം പണം നഷ്ടപ്പെടുത്തുന്നുണ്ടെന്നും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ സമയം ഇര്‍ഫാനും സഞ്ജയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണാഭരണങ്ങളും മറ്റ് വിലകൂടിയ സാധാന സാമഗ്രികളും വാങ്ങി ആഡംബര ജീവിതം നയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തങ്ങളുടെ താരം തന്നെയാണ് മോഷണ പരമ്പരയിലെ ഹീറോ എന്ന് വ്യക്തമാക്കിയത്. ഇവരില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍, 30 ക്രെഡിറ്റ് കാര്‍ഡുകള്‍, 17 ചെക്ക് ബുക്കുകള്‍, നിരവധി ബില്ല് ബുക്കുകള്‍ എന്നിവ പിടിച്ചെടുത്തു.

അടുത്ത കാലത്ത് ഇര്‍ഫാന്‍ ഖാന്‍ രണ്ട് ബോജ്പുരി സിനിമകളില്‍ അഭിനയിച്ചിരുന്നു. കൂടാതെ രണ്ട് സിനിമകളില്‍ അഭിനയിക്കാന്‍ കരാറും നല്‍കിയിരുന്നു. ഇതിനിടയിലാണ് താരം അറസ്റ്റിലാകുന്നത്.

വെബ്ദുനിയ വായിക്കുക