ഹിമാചല്‍ സര്‍ക്കാര്‍ രാജിവെക്കേണ്ടതില്ല

തിങ്കള്‍, 30 ജൂലൈ 2007 (15:26 IST)
വേശ്യകളുടെ കൂടെ പിറന്നാള്‍ പാര്‍ട്ടിക്ക് ഹിമാചല്‍ പ്രദേശ് ഗതാഗത വിനോദ സഞ്ചാര വകുപ്പ് മന്ത്രി ജി.എസ് ബാലി നൃത്തം ചെയ്തതിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണമെന്ന ബി.ജെ.പിയുടെ വാദത്തെ അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് വിപലോവ് താക്കൂര്‍ പറഞ്ഞു.

ബാലിയുടെ നടപടി സര്‍ക്കാരിന്‍റെ പ്രതിചായയെ ബാധിച്ചുവെന്നത് ശരിയാണ്. എന്നാല്‍, അദ്ദേഹം രാജിവെച്ചു. ഈ പ്രശ്‌നത്തിന്‍റെ പേരില്‍ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ല- വിപലോവ് പറഞ്ഞു.

ബാലിയുടെ പിറന്നാള്‍ ദിനത്തില്‍ ധര്‍മ്മശാലയിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് അദ്ദേഹം വേശ്യകള്‍ക്ക് ഒപ്പം മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്ത് വിട്ടിരുന്നു. കൂടെയുണ്ടായിരുന്ന സ്‌ത്രീകള്‍ ഡല്‍ഹിയില്‍ നിന്നെത്തിയ വേശ്യകളാണെന്നാണ് ചാനല്‍ വൃത്തങ്ങള്‍ അറിയിച്ചത്.

എന്നാല്‍, ആരോപണം ബാലി നിഷേധിച്ചു. ഒരു കുടുംബ ചടങ്ങായിരുന്നു അതെന്നും കൂടെയുണ്ടായിരുന്നത് മകനും മകളും കുടുംബത്തില്‍ നിന്നുള്ളവരുമായിരുന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍, പൊതു ജന താല്‍പ്പര്യം മുന്‍ നിര്‍ത്തി രാജിവെയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക