ഹസാരെ, രാംദേവ് സംഘങ്ങള്‍ക്കൊപ്പം തല്‍ക്കാലമില്ല: വികെ സിംഗ്

ശനി, 9 ജൂണ്‍ 2012 (17:23 IST)
PTI
PTI
അണ്ണാ ഹസാരെയുടേയും ബാബാ രാംദേവിന്റേയും സംഘങ്ങള്‍ക്കൊപ്പം ചേരാന്‍ തത്കാലം ആലോചിക്കുന്നില്ലെന്ന് സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറല്‍ വി കെ സിംഗ്. തല്കാലം ഇരുവരുടെയും ക്യാമ്പുകളിലേക്ക് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വന്തം മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കും- വി കെ സിംഗ് വ്യക്തമാക്കി.

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ വി കെ സിംഗ് തങ്ങള്‍ക്കൊപ്പം ചേരുമെന്ന് രാംദേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക