ഹസാരെയും രാംദേവും ചെയ്യുന്നത് ശരി: വി കെ സിംഗ്

തിങ്കള്‍, 4 ജൂണ്‍ 2012 (15:56 IST)
PTI
PTI
അഴിമതി വിരുദ്ധപോരാട്ടം നടത്തുന്ന അണ്ണാ ഹസാരെയ്ക്കും ബാബാ രാംദേവിനും മുന്‍ കരസേന മേധാവി വി കെ സിംഗിന്റെ പിന്തുണ. അവര്‍ നടത്തുന്ന പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ക്ഷേത്രത്തില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി കെ സിംഗ്.

അഴിമതിയ്ക്കെതിരെ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ അലട്ടുന്ന പ്രധാന ഭീഷണിയാണ് അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഉടന്‍ ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക