ഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഞായര്‍, 1 ജനുവരി 2012 (14:29 IST)
PRO
PRO
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അണ്ണാ ഹസാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹസാരെയുടെ ആരോഗ്യസ്ഥിതി മോശമാണ്. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം വൈകുന്നേരം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുനെയിലെ സഞ്‌ജേട്ടി ആശുപത്രിയിലാണ് ഹസാരെയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാര്യമായ കുഴപ്പങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെങ്കിലും മൂന്നു ദിവസം കൂടി ആശുപത്രിയില്‍ തുടരാന്‍ ഹസാരെയോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. 10 ദിവസത്തെ പൂര്‍ണ വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹസാരെയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നു അനുയായികള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക