ഹസന്‍ അലിയുടെ ജീവന് ഭീഷണി?

ശനി, 26 മാര്‍ച്ച് 2011 (13:17 IST)
PRO
PRO
തന്റെ ജീവന്‍ അപകടത്തിലാണെന്ന് കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ പൂനെ സ്വദേശി ഹസന്‍ അലി ഖാ‍ന്‍. ഇതേ കേസില്‍ അറസ്‌റ്റിലായ ഹസന്‍ അലിയുടെ കൂട്ടാളി കാശിനാഥ് തപുരിയ, വ്യവസായി ആര്‍ പി ഗോയിങ്ക എന്നിവര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഇയാള്‍ പറയുന്നത്.

ജീവന് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹസന്‍ അലി മുബൈയിലെ കോടതിയില്‍ അപേക്ഷ നല്‍കി. ഇയാള്‍ക്ക് സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

ഏപ്രില്‍ എട്ട് വരെ ഹസന്‍ അലിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

എന്നാല്‍ ഈ ആരോപണങ്ങള്‍ ആര്‍ പി ഗോയിങ്ക ശക്തമായി നിഷേധിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള വ്യവസായി കാശിനാഥ് തപുരിയയെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യാഴാഴ്ചയാണ് അറസ്‌റ്റ് ചെയ്തത്. ഇയാളെ മാര്‍ച്ച് 30 വരെ റിമാന്റ് ചെയ്തു.

ഹസന്‍ അലിക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിയ വിചാരണ കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി മാര്‍ച്ച് 28ന് വാദം കേള്‍ക്കും. ഏന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ഹര്‍ജി നല്‍കിയത്.

വെബ്ദുനിയ വായിക്കുക