ഹരിയാനയിലെ റോഹ്തകില്‍ ദേശീയ കബഡി താരത്തെ അജ്ഞാതര്‍ വെടിവച്ചു കോന്നു. സുഖ്‌വീന്ദര്‍ നര്‍വാലിയെന്ന ഇരുപത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ടുപേരാണ് സുഖ്‌വീന്ദറിനെ വെടിവച്ചത്. കൊലപാതക ദൃശ്യങ്ങള്‍ സമീപത്തുള്ള സുരക്ഷ ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.