സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം ചെലവാക്കാം

വെള്ളി, 14 ഫെബ്രുവരി 2014 (11:34 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷമാക്കി ഉയര്‍ത്തി. ഈ തെരഞ്ഞെടുപ്പു മുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് 40 ലക്ഷം രൂപ വരെ ചെലവഴിക്കാമെന്ന് ബംഗാളിന്റെ ചുമതലയുള്ള ജോയന്‍റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സായ്ബല്‍ ബര്‍മന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 25 ലക്ഷം രൂപയായിരുന്നു. ചെലവ് പരിധി 15 ലക്ഷം രൂപ കൂടി കൂട്ടുന്ന കാര്യത്തില്‍ 2011-ല്‍ത്തന്നെ തീരുമാനമായിരുന്നു. എന്നാല്‍ ജനുവരി അവസാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ തുക ഇനിയും വര്‍ധിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നതായും ബര്‍മന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ വരവ്-ചെലവുകളെക്കുറിച്ചുള്ള പരിശോധന ശക്തമാക്കുമെന്ന് തിരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കാനുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍ അമിത് റോയ് ചൗധരി പറഞ്ഞു. ഇ

തിനായി ഫൈ്‌ളയിങ് സ്‌ക്വാഡ്, തെരഞ്ഞെടുപ്പ് പരിശോധക സംഘം എന്നിവരെ നിയോഗിക്കും. തെരഞ്ഞെടുപ്പ് ചെലവുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തുമെന്നും ഇതിനായി മാധ്യമങ്ങളിലൂടെ പ്രചാരണം ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക