സ്ത്രീകളുടെ വശീകരിക്കുന്ന നോട്ടമാണ് പീഡനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് കോണ്‍ഗ്രസ് നേതാവ്

ബുധന്‍, 24 ഏപ്രില്‍ 2013 (14:11 IST)
PRO
PRO
ലൈംഗിക പീഡനങ്ങളെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ മധ്യപ്രദേശ് മന്ത്രിയ്ക്കെതിരെ പ്രതിഷേധം. പീഡനങ്ങള്‍ സ്ത്രീകള്‍ ചോദിച്ചു വാങ്ങുകയാണെന്നാണ് മധ്യപ്രദേശ്‌ മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായ സത്യദേവ്‌ കട്ടാരെ ഒരു റാലിയില്‍ അഭിപ്രായപ്പെട്ടത്.

പീഡനത്തിനു കാരണം സ്‌ത്രീകള്‍ തന്നെയാണ്. സ്ത്രീകളുടെ വശീകരിക്കുന്ന നോട്ടമാണ് അതിന് കാരണം. അല്ലെങ്കില്‍ ഒരു പുരുഷനും സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും കട്ടാരെ പറഞ്ഞു.

പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് പീഡനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മനഃസ്ഥിതിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബിജെപി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക