സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ തിരഞ്ഞെടുത്തു

രേണുക വേണു

വെള്ളി, 31 ജനുവരി 2025 (12:45 IST)
M Mehaboob

സിപിഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം.മെഹബൂബിനെ ഏകകണ്‌ഠേന തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മെഹബൂബ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. 
 
പി.മോഹനന്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് നടക്കും. 
 
13 വര്‍ഷം സിപിഎം ബാലുശേരി ഏരിയാ സെക്രട്ടറിയായിരുന്നു മെഹബൂബ്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയര്‍മാനായും വിവിധ അപെക്‌സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ബാങ്ക് ഡയറക്ടറും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍