സ്കൂള്‍ വിദ്യാര്‍ഥിനിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
ശനി, 29 സെപ്‌റ്റംബര്‍ 2012 (11:35 IST)
PRO
PRO
ഹരിയാനയില്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. സോണിപ്പത്തില്‍ തിരക്കേറിയ തെരുവിന് സമീപത്തയാണ് പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് വിധേയയാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നമത്തെ ബലാത്സംഗ റിപ്പോര്‍ട്ടാണ് ഇത്. കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഹരിയാനയില്‍ വീട്ടില്‍ കയറി ഒരു ദളിത് സ്ത്രീയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിരുന്നു. ഭര്‍ത്താവിനെ തിരക്കിയെത്തിയ സംഘമാണ് യുവതിയോട് ക്രൂരത കാട്ടിയത്. ഇത് വീഡീയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.