സോഷ്യല്‍ മീഡിയകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍. സോഷ്യല്‍ മീഡികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ആലോചിച്ചിട്ടില്ല എന്നാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ക്കും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. ആ നിയമങ്ങളനുസരിച്ചാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് ഇത്തരം മീഡിയാ മാനേജുമെന്റുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയകള്‍ക്കെതിരെ കോടതി ഈയിടെ രംഗത്തെത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാറിനെതിരെയുള്ള പ്രചാരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിനാല്‍ സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.