സോണിയ ഗാന്ധിയെ കരിങ്കൊടി കാട്ടി

ശനി, 28 ഏപ്രില്‍ 2012 (17:03 IST)
PRO
PRO
കര്‍ണാടകയിലെ തുംകൂറില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ കരിങ്കൊടി കാട്ടി. സ്‌ത്രീകള്‍ ആണ് കരിങ്കൊടി കാട്ടിയത്.

ശിവകുമാര സ്വാമിയുടെ ജന്‍മവാര്‍ഷികാഘോഷത്തില്‍ സോണിയ പങ്കെടുക്കവേയാണ് പ്രതിഷേധം. സംസാരിക്കാനായി സോണിയ വേദിയിലേക്ക്‌ എത്തുമ്പോള്‍ സദസ്സില്‍ ഇരുന്ന സ്‌ത്രീകള്‍ കരിങ്കൊടി കാട്ടുകയായിരുന്നു.

പ്രതിഷേധക്കാരെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കി. മടിഗ വിഭാഗത്തിലുളളവര്‍ക്ക് പ്രത്യേക പട്ടിജാതി ക്വോട്ട അനുവദിക്കണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് പ്രതിഷേധം.

വെബ്ദുനിയ വായിക്കുക