സോണിയാ ഗാന്ധിയുടെ പേരില്‍ വ്യാജ റേഷന്‍ കാര്‍ഡ്

വ്യാഴം, 12 ജനുവരി 2012 (13:15 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേരില്‍ വ്യാജ റേഷന്‍ കണ്ടെത്തിയതിനേക്കുറിച്ച് റേഷനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. മുംബൈ താനെയിലെ ഉല്ലാസ്നഗര്‍ റേഷനിംഗ് ഡിപ്പാര്‍‌മെന്റിനാണ് വ്യാജ റേഷന്‍ കാര്‍ഡ് ലഭിച്ചത്. മക്കളായി രാഹുല്‍, പ്രിയങ്ക എന്നിവരുടെ പേരുകളും ഈ കാര്‍ഡിലുണ്ട്.

ഉല്ലാസ്നഗര്‍ ബചാ‍ഓ അഭിയാന്‍ പ്രവര്‍ത്തകരായ പ്രേം ഛാ, പ്രവീണ്‍ പാണ്ടെ എന്നിവരാണ് റേഷനിംഗ് ഡിപ്പാര്‍‌മെന്റിന് വ്യാജ കാര്‍ഡ് കൈമാറിയത്. ഒരു പാര്‍ക്കിംഗ് ഇടത്തില്‍ വച്ചാണ് ഇവര്‍ക്ക് ഈ കാര്‍ഡ് ലഭിച്ചത്.

കാര്‍ഡ് പുറത്തെവിടെയോ വച്ച് നിര്‍മ്മിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക