സോണിയയ്ക്ക് ഭീഷണി ഇമെയില്‍; 3 പേര്‍ പിടിയില്‍

ചൊവ്വ, 10 ജനുവരി 2012 (09:20 IST)
PRO
PRO
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സോണിയയെ കൂടാതെ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി കെ ഗുപ്തയ്ക്കും ഇവര്‍ ഭീഷണി ഇമെയില്‍ അയച്ചിരുന്നു. കോറയിലെ സൈബര്‍ കഫേയില്‍ നിന്നാണ് ഇമെയില്‍ അയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക