സോണിയയെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സിന്റെ സേവനം തേടണമായിരുന്നുവെന്ന്‌ മോഡി

ചൊവ്വ, 27 ഓഗസ്റ്റ് 2013 (12:52 IST)
PTI
ഭക്‍ഷ്യ സുരക്ഷാബില്‍ ചര്‍ച്ചക്കിടെ പാര്‍ലമെന്റില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സിന്റെ സേവനം തേടണമായിരുന്നുവെന്ന്‌ നരേന്ദ്രമോഡി.

മെഡിക്കല്‍ എമര്‍ജന്‍സിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും അവിടെയില്ലായിരുന്നെന്നും ട്വിറ്ററിലൂടെയായിരുന്നു ബിജെപി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ മോഡിയുടെ പ്രതികരണം.

പാര്‍ലമെന്റില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വീല്‍ചെയറോ സ്ട്രക്ച്ചറോ ഉപയോഗിക്കണമെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ്‌ അധ്യക്ഷയുടെ ആരോഗ്യം മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും മോഡി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

മകനും കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയ്ക്കുമൊപ്പം കാറിലാണ്‌ സോണിയ ആശുപത്രിയിലേക്ക്‌ പോയത്‌.

വെബ്ദുനിയ വായിക്കുക