സുനന്ദയുടെ മരണം ഐപിഎല്‍ രഹസ്യങ്ങള്‍ പുറത്തുവിടാനിരിക്കെ: സുബ്രഹ്മണ്യം സ്വാമി

ഞായര്‍, 19 ജനുവരി 2014 (15:13 IST)
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെയാണ് സുനന്ദ മരിച്ചതെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തെക്കുറിച്ച് ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി ബിജെപി. നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തിയത് വിവാദമായിരിക്കുകയാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെയാണ് സുനന്ദ മരിച്ചതെന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചത്.

ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ പങ്കാളികളായ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാതുവെപ്പ് സിന്‍ഡിക്കേറ്റിനെ കുറിച്ച് സുനന്ദയ്ക്ക് അറിവുണ്ടായിരുന്നുവെന്നും ഈ പേരുകള്‍ അവര്‍ വെളിപ്പെടുത്താനിരിക്കുകയുമായിരുന്നുവെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വിദേശ സുഹൃത്ത് തന്നോടു പറഞ്ഞുവെന്ന് സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ശശി തരൂരും പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരൂരും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള ട്വിറ്റര്‍ വിവാദം കത്തിനില്‍ക്കെ, തനിക്ക് മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സുനന്ദ പറഞ്ഞിരുന്നതായി സുഹൃത്തുക്കളായ ചില മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. സുബ്രഹ്മണ്യം സ്വാമിയുടെ ഈ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ വന്‍ വിവാദമാകാനാണു സാധ്യത.

വെബ്ദുനിയ വായിക്കുക