സിനിമയുടെ ആര്‍ക്കൈവ്‌സ് സ്ഥാപകൻ പികെ നായര്‍ അന്തരിച്ചു

വെള്ളി, 4 മാര്‍ച്ച് 2016 (16:51 IST)
നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ഡയറക്ടറുമായ 
പികെ നായര്‍ (83) അന്തരിച്ചു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 
ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകന്‍ പികെ നായര്‍ അന്തരിച്ചു. 
 
ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും സൗത്ത് ഏഷ്യന്‍ സിനിമാ ഫൗണ്ടേഷനും ചേര്‍ന്ന് നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും സത്യജിത് റേ സ്മാരക പുരസ്‌കാരവും പികെ നായര്‍ക്ക് ലഭിച്ചിട്ടുണ്ട്.
 
മെഹബൂബ് ഖാന്‍, ബിമല്‍ റോയ്, ഋഷികേശ് മുഖര്‍ജി തുടങ്ങിയ സംവിധായകര്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചെങ്കിലും ഒരു ചലചിത്രകാരന്‍ ആവുക എന്ന കാര്യത്തില്‍ തനിയ്ക്ക് പരിമിതികളുണ്ടെന്ന് തിരിച്ചറിഞ്ഞ നായര്‍ ചലച്ചിത്ര മേഖലയുടെ അക്കാദമിക രംഗത്തേയ്ക്കും കൂടുതല്‍ പഠനങ്ങളിലേയ്ക്കും തിരിയുകയായിരുന്നു.
 
ഫാല്‍ക്കേയുടെ കാളിയ മര്‍ദ്ദന്‍, ബോംബെ ടാക്കീസിന്റെ ജീവന്‍ നയ, ബന്ധന്‍, അച്യുത് കന്യ, ഉദയ് ശങ്കറിന്റെ കല്‍പ്പന തുടങ്ങിയ സിനിമകളുടെ പ്രിന്റുകള്‍ കണ്ടെത്തി ആര്‍കൈവ്‌സിലെത്തിച്ചു. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചിത്രമായ മാര്‍ത്താണ്ഡവര്‍മ അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടും. ശേഖരിച്ച ചിത്രങ്ങളില്‍ 8000വും ഇന്ത്യന്‍ ചിത്രങ്ങളാണ്.
 
മൃതദേഹം നാളെ രാവിലെ 8 മുതല്‍ 11 മണി വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.
 

വെബ്ദുനിയ വായിക്കുക