സിം കാർഡ് ലഭിക്കാൻ ആധാർ നിർബന്ധമില്ലെന്ന്‌ കേന്ദ്ര സർക്കാർ

ബുധന്‍, 2 മെയ് 2018 (14:32 IST)
മൊബൈൽ സിം കാർഡുകൽ ലഭിക്കുന്നതിന് അധാർ നിർബന്ധമില്ലെന്ന്‌ കേന്ദ്ര സർക്കാർ വ്യകതമാക്കി. ഇതു സംബന്ധിച്ച് രാജ്യത്തെ ടെലിക്കോം കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. വോട്ടർ ഐ ഡി, ലൈസൻസ്, പാർപോർട്ട് എന്നീ രേഖകളിലും സിം കാർഡ് നൽകാം എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
 
ആധാർ കാർഡ് നൽകാതെ പുതിയ സിം കാർഡുകൾ നൽകാനാകില്ല എന്ന് ടെലികോം കമ്പനികൾ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സിം കാർഡുകൾ എടുക്കുന്നതിന് ആധാർ നിർബന്ധമാക്കേണ്ടതില്ലാ എന്ന് കേന്ദ്ര സർക്കാർ കമ്പനികൽക്ക് നിർദേശം നൽകിയത്.
 
നേരത്തെ മൊബൈൽ നമ്പറും അധാറും തമ്മിൽ ബന്ധിപ്പിക്കുന്ന നടപടികൾക്ക് പരമോന്നത കോടതി താൽകാലിക സ്റ്റേ ഏർപ്പെടുത്തിയിരുന്നു. അന്തിമ തീരുമാനം വരുന്നത് വരെ അധാർ നിർബന്ധമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍