സാരി മടുത്തു; ഇനി കുര്‍ത്തിയോ ട്രൌസറോ ആകാമെന്ന് എയര്‍ ഇന്ത്യ!
വ്യാഴം, 2 ജനുവരി 2014 (15:59 IST)
PTI
PTI
കാലത്തിനനുസരിച്ച് കോലം മാറ്റാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യയും. സാരിയുടുത്ത എയര്‍ഹോസ്റ്റസ് സുന്ദരിമാര്‍ക്ക് പകരം ഇനിയെത്തുക കുര്‍ത്തയും ചുരിദാറും ട്രൌസറും അണിയുന്നവര്‍. സമകാലീനരോട് പൊരുതി നില്ക്കാന് കാബിന് ക്രൂവിന്റെ വസ്ത്രധാരണത്തില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യയുടെ ഈ ഔദ്യോഗിക വിമാനസേവന ദാതാവാണ് തിരിച്ചറിഞ്ഞത് മാസങ്ങള്‍ക്ക് മുമ്പാണ്.
കാബിന് ക്രൂവിനും ഗ്രൌണ്ട് സ്റ്റാഫിനുമുള്ള യൂണിഫോം ഡിസൈന്‍ ചെയ്യാനായി അധികൃതര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയെ സമീപിച്ചിട്ടുണ്ട് എയര്‍ ഇന്ത്യ. ഇവര്‍ തയ്യാറാക്കിയ ഡിസൈനുകളില്‍ മികച്ചവ അടുത്ത ആഴ്ച തന്നെ തെരഞ്ഞെടുക്കും.
ചുവപ്പ്-വെള്ള-കറുപ്പ് നിറങ്ങള്‍ ചേര്‍ന്ന സാരിയാണ് എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസുമാരുടെ വര്‍ഷങ്ങളായുള്ള യുണീഫോം.
ആഭ്യന്തര സര്‍വീസുകളില്‍ സാരി, ചുരിദാര്‍, കുര്‍ത്തി എന്നിവയാണ് ഏത് വേണമെന്ന് ക്രൂവിന് തെരഞ്ഞെടുക്കാം. അന്താരാഷ്ട്ര സര്‍വീസുകളില്‍ കുര്‍ത്തിയോ ട്രൌസറോ ആകാം.