സാമ്പത്തിക കമ്മി കുറഞ്ഞു

തിങ്കള്‍, 16 ഫെബ്രുവരി 2009 (13:27 IST)
ന്യൂഡല്‍ഹി: സാമ്പത്തിക കമ്മി 2.7 ശതമാനമായി കുറഞ്ഞതായി പ്രണബ് മുഖര്‍ജി. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കാര്‍ഷിക മേഖലയിലും ഉദ്പാദന മേഖലയിലും വളര്‍ച്ച രേഖപ്പെടുത്തി. കര്‍ഷക വായ്പക്കുള്ള പലിശയിളവ് തുടരുമെന്നും ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രണാബ് മുഖര്‍ജി പറഞ്ഞു.

ഇന്ദിര ആവാസ യോജന പദ്ധതി പ്രകാരം 60.12 ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചു. തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും. ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കും.

03--04നെ അപേക്ഷിച്ച് കാര്‍ഷിക മേഖലക്കുള്ള സഹായ പദ്ധതികളില്‍ 300 ശതമാനം വളര്‍ച്ച. ഭക്‍ഷ്യോല്‍പ്പാദനം വര്‍ഷം തോറും 10 മില്യണ്‍ ടണ്‍ വര്‍ധിച്ച് 2,30000 ലക്ഷം ടണ്ണെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. മധ്യപ്രദേശിലും രാജസ്ഥാനിലും രണ്ട് പുതിയ ഐഐടി കള്‍ സ്ഥാപിക്കും. 08-09 കാലയളവില്‍ രാജ്യത്ത് ആറ് പുതിയ ഐഐടികള്‍ സ്ഥാപിച്ചു. 2010ഓടെ രാജ്യത്ത്‌ ആറ്‌ ഐഐഎമ്മുകള്‍ കൂടി ആരംഭിക്കും. വിദ്യാഭ്യാസ വായ്പ 24,260 കോടിയായി വര്‍ധിച്ചു.

അടുത്ത സാമ്പത്തിക വര്‍ഷം അടിസ്ഥാന സൌകര്യ വികസനത്തിനായി ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാ‍ാന്‍സ് കമ്പനി വിപണിയില്‍ നിന്ന് 30000 കോടി രൂപ സമാഹരിക്കും. 2008-09ല്‍ 65,300 കോടി രൂപ കാര്‍ഷിക വായ്പ എഴുതി തള്ളി. ഗ്രാമീണ മേഖലാ ബാങ്കുകള്‍ക്ക് 652 കോടി രൂപ അനുവദിച്ചു.

യു പി എ സര്‍ക്കാര്‍ കാലാവധിയില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വരുമാനം 84 ശതമാനം വര്‍ധിച്ച് 10,81000 കോടിയായതായും പ്രണബ് പറഞ്ഞു. ബജറ്റ് അവതരണത്തിനിടെ കേരള എം പി വീരേന്ദ്ര കുമാര്‍ തളര്‍ന്നു വീണതിനാല്‍ സഭാ നടപടികള്‍ 10 മിനുട്ട് നേരത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടു.

വെബ്ദുനിയ വായിക്കുക