സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച ക്രൈസ്തവ വിദ്യാലയം സ്മൃതി ഇറാനി സന്ദര്‍ശിച്ചു

വെള്ളി, 13 ഫെബ്രുവരി 2015 (14:12 IST)
സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച ക്രൈസ്തവ വിദ്യാലയം കേന്ദ്രമന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു. സൌത്ത് ഡല്‍ഹിയിലെ, വസന്ത് വിഹാറിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം വിദ്യാലയത്തിനു നേരെയാണ് വെള്ളിയാഴ്ച രാവിലെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചിരിക്കുകയാണ്. പൊലീസ് സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്.
 
അതേസമയം, മോഷണമായിരുന്നു അക്രമികളുടെ ലക്‌ഷ്യമെന്ന് സംശയിക്കുന്നതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി പറഞ്ഞു. എന്നാല്‍, പ്രിന്‍സിപ്പളിന്റെ ഓഫിസ് അക്രമികള്‍ തകര്‍ത്ത നിലയിലാണ്. ഓഫീസിന്റെ കണ്ണാടിച്ചില്ലുകളെല്ലാം തകര്‍ത്ത നിലയിലാണ്. പ്രിന്‍സിപ്പളിന്റെ ഓഫിസില്‍ നിന്ന് 8000  രൂപ നഷ്‌ടമായിട്ടുണ്ട്.
 
അക്രമികള്‍ ആരാണ് എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സംഘത്തില്‍ നാലോളം 
പേര് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക