സല്‍മാനെതിരെ ജാമ്യമില്ലാ വാറണ്ട്

FILEIFM
നായാട്ട് കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ജോധ്പൂര്‍ കോടതി വെള്ളിയാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, സല്‍മാന്‍ ഇപ്പോള്‍ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തതയില്ല.

സല്‍മാന്‍ മുംബൈയില്‍ ഉണ്ടെന്നും തിങ്കളാഴ്ച രാജസ്ഥാനില്‍ അധികൃതര്‍ക്ക് മുമ്പില്‍ കീഴടങ്ങുമെന്നും താരത്തിന്‍റെ അഭിഭാഷകന്‍ പറയുന്നു. അപ്പീല്‍ തള്ളിയ വേളയില്‍ താരം കോടതിയില്‍ ഹാജരാവാഞ്ഞത് അങ്ങനെയൊരു നിര്‍ദ്ദേശം കോടതിയില്‍ നിന്ന് ലഭിച്ചിട്ടില്ലാത്തതിനാലാണെന്നും അഭിഭാഷകന്‍ ദീപേഷ് മേത്ത പറഞ്ഞു.

രാജസ്ഥാന്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച തന്നെ അപ്പീല്‍ ഹര്‍ജി നല്‍കുമെന്ന് ദീപേഷ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

ഹം സാത്ത് സാത്ത് ഹൈം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതെ തുടര്‍ന്ന് ജോധ്‌പൂര്‍ കോടതി സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക