സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മോഷ്ടിച്ചോളൂ- യു പി മന്ത്രി!
വെള്ളി, 10 ഓഗസ്റ്റ് 2012 (14:44 IST)
PTI
PTI
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മോഷ്ടിക്കാനുള്ള ലൈന്‍സന്‍സ് നല്കിയ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് മന്ത്രി വിവാദത്തിലായി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അമ്മാവന് കൂടിയായ മന്ത്രി ശിവപാല്‍ സിംഗ് യാദവ് ആണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപദേശിച്ച് കുഴിയില്‍ ചാടിയത്. എന്നാല്‍ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചു എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.
“സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൊള്ളക്കാരാകരുത്. അവര്‍ നന്നായി അധ്വാനിക്കുകയാണെങ്കില്‍ പൊതുമുതലില്‍ നിന്ന് അല്പം മോഷണം ആവാം“- ഇതായിരുന്നു മന്ത്രിയുടെ ഉപദേശം.