ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക ദിവസമാണ്. ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹമായ ഐ ആര് എന്‍ എസ് എസ് 1 ജി ഇന്ന് വിക്ഷേപിക്കും. ഏഴുവര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിനൊടിവിലാണ് ഇന്ത്യ ഇന്ന് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഉച്ചയ്ക്ക് 12.50 ന് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന് സപേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാര്‍ട്ടില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കുക.